കെ.കെ.ഐ.സി ഫലസ്തീൻ സഹായം കൈമാറി

  • 08/01/2024

യുദ്ധക്കെടുതിയിൽ പ്രയാസമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് കൈതാങ്ങായി കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ പ്രവർത്തകർ, മദ്രസ വിദ്യാർത്ഥികൾ, അനുഭാവികൾ നിന്നും സമാഹരിച്ച സഹായം ജംഇയ്യത്ത് ഇഹ്യാഉത്തുറാസ് ഇന്ത്യൻ കോണ്ടിനെന്റൽ ചെയർമാൻ ശൈഖ് ഫലാഹ് ഖാലിദ് അൽ-മുതൈരിക്ക് കൈമാറി. 

സെൻറർ ഭാരവാഹികളായ സുനാശ് ഷുക്കൂർ, മുഹമ്മദ് അസ്‌ലം കാപ്പാട് , സ്വാലിഹ് സുബൈർ, അബ്ദുൽ അസീസ് നരക്കോട്, അസ്‌ഹർ അത്തേരി, ഹാഫിദ് മുഹമ്മദ് അസ്‌ലം എന്നിവർ സന്നിഹിതായിരുന്നു. ഇതുമായി സഹകരിച്ച എല്ലാവർക്കും ശൈഖ് നന്ദി അറിയിച്ചു.

Related News