കെ.ഡി.എൻ.എ 2024 - 2025 വർഷത്തെ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

  • 08/01/2024

 


കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 2024 - 2025 വർഷത്തേക്കുള്ള ആദ്യ മെമ്പർഷിപ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് പുനത്തിൽ നിന്ന് അഡ്വൈസറി ബോർഡ് മെമ്പർ കൃഷ്ണൻ കടലുണ്ടി ഏറ്റുവാങ്ങി. 

ജനുവരി 5 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മെമ്പർഷിപ് വിതരണ ഉത്ഘാടന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു. 

2023 ൽ കെ.ഡി.എൻ.എ മെമ്പർ ആയിരിക്കെ മരണപ്പെട്ട രണ്ടു പേരുടെ കുടുംബങ്ങൾക്ക് കെ.ഡി.എൻ.എ സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ വീതം നൽകി. അസോസിയേഷനിൽ പെട്ടവരും അല്ലാത്തവരുമായ നിരവധി പേർക്ക് സാമ്പത്തിക സഹായങ്ങൾ, ചികിത്സാ സഹായങ്ങൾ കൂടാതെ കെ.ഡി.എൻ.എ മെഡിക്കൽ വിങ് ജനറൽ കൺവീനർ ശ്യാം പ്രസാദ്, കൺവീനർ വിജേഷ് വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ കുവൈത്തിലെ നിരവധി പേർക്ക് മരുന്നുകളും എത്തിച്ചു നൽകി. 

സുരേഷ് മാത്തൂർ, അസീസ് തിക്കോടി, ഷിജിത് കുമാർ, പ്രജു ടി.എം, ലീന റഹ്മാൻ, ശ്യാം പ്രസാദ്, സന്ധ്യ ഷിജിത് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു 

അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും പറഞ്ഞു. വിവിധ ഏരിയ പ്രധിനികൾ ചടങ്ങിൽ സംബന്ധിച്ചു

Related News