സൗദി സ്ത്രീയുടെയും പ്രവാസിയുടെയും മൃതദേഹ കണ്ടെത്തിയ സംഭവം; അന്വേഷണം മുന്നോട്ട്

  • 08/01/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വാരാന്ത്യത്തിൽ സാൽമിയയിലെ ഒരു ഹോട്ടൽ അപ്പാർട്ട്മെന്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം മുന്നോട്ട്. ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിലെ വിദഗ്ധരും ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരും ദുരൂഹത നീക്കാനുള്ള പരിശ്രമത്തിലാണ്. ഒരു സൗദി സ്ത്രീയുടെയും സിറിയൻ പൗരന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. 

മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് കുടുംബം ഉപേക്ഷിച്ച് പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സിറിയൻ പുരുഷന്റെയും ഒരു സൗദി സ്ത്രീയുടെയും മൃതദേഹങ്ങളാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുബാറക് അൽ കബീർ ഗവർണറേറ്റിലെ പോലീസ് സ്‌റ്റേഷനിൽ മിസ്സിം​ഗ് കേസ് ഫയൽ ചെയ്തിരുന്നു. പ്രാഥമിക ഫോറൻസിക് പരിശോധനയുടെ ഫലങ്ങളിൽ കൊലപാതകത്തിനുള്ള സാധ്യതകൾ ഒന്നും കണ്ടെത്തിയിട്ടില്ല. ആത്മഹത്യയ്ക്ക് സാധ്യതയുണ്ടെന്ന് ഫോറൻസിക് മെഡിസിൻ വിഭാഗം സൂചന നൽകിയെന്നും അധികൃതർ സ്ഥിരീകരിച്ചു.

Related News