സെന്റ് മാർക്ക് കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിൽ ക്രിസ്മസ് കുർബാന അർപ്പിച്ചു

  • 08/01/2024



കുവൈത്ത് സിറ്റി: കുവൈത്തിലെ സെന്റ് മാർക്ക് കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിൽ ക്രിസ്മസ് കുർബാനയുടെ അർപ്പിച്ചു. സെന്റ് മാർക്കിലെ കോപ്റ്റിക് ഓർത്തഡോക്സ് കത്തീഡ്രൽ ബിഷപ്പ് ഫാദർ ബിജോൾ അൻബ ബിഷോയ് വിശ്വാസികളോട് സംസാരിച്ചു. 

അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ നഷ്ടപ്പെട്ടതിൽ പൗരന്മാരുടെയും താമസക്കാരുടെയും വികാരങ്ങളെ മാനിച്ച് അഭ്യുദയകാംക്ഷികളെ സ്വീകരിക്കാത്തതിൽ ഫാ. ബിഷോയ് ക്ഷമാപണം നടത്തി. രാജ്യത്ത് ദുഃഖാചരണം തുടരുന്ന സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. പുതുവർഷത്തിൽ കുവൈത്തിന് കൂടുതൽ സമൃദ്ധിയും സമാധാനവും സുരക്ഷിതത്വവും ഉണ്ടാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കവൈത്തിന്റെ നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും അദ്ദേഹം പ്രത്യേകം ആശംസകൾ നേർന്നു. അമീറിന്റെ വേർപാടിൽ ദുഖിക്കുന്ന കുവൈത്തിന് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related News