മാർ ബസേലിയോസ് മൂവ്മെന്റിന്റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് കുടുംബസംഗമം സംഘടിപ്പിച്ചു

  • 08/01/2024



കുവൈറ്റ് : മാർ ബസേലിയോസ് മൂവ്മെന്റിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളായ ബസേലിയോ 2023-24-നോടനുബന്ധിച്ച് സംഘടിപ്പിച്ച  കുടുംബസംഗമത്തിന്റെ ഉത്ഘാടനം മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു.

മാർ ബസേലിയോസ് മൂവ്മെന്റിന്റെ കാവൽ പിതാവായ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ 60-‍ാം ഓർമ്മപ്പെരുന്നാളിനോടും, പ്രസ്ഥാനത്തിന്റെ 50-‍ാം വാർഷികത്തോടുമനുബന്ധിച്ച് നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന കുടുംബസംഗമത്തിനു കുവൈറ്റ് മഹാഇടവകയുടെ വികാരിയും മാർ ബസേലിയോസ് മൂവ്മെന്റിന്റെ പ്രസിഡണ്ടുമായ റവ.ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് നടന്ന ചടങ്ങിൽ മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ് സ്വാഗതവും, സുവർണ്ണ ജൂബിലി ജനറൽ കൺവീനറും, കൽക്കത്താ ഭദ്രാസന മീഡിയാ കോർഡിനേറ്ററുമായ ജെറി ജോൺ കോശി കൃതഞ്ജതയും രേഖപ്പെടുത്തി. 

നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റിന്റെ ചെയർമാൻ റവ. ഇമ്മാനുവേൽ ബെഞ്ചമിൻ ഗരീബ്, മഹാ ഇടവക സഹവികാരി റവ.ഫാ. ലിജു കെ. പൊന്നച്ചൻ, റവ.ഫാ. ഗീവർഗീസ് ജോൺ, എൻ.ഇ.സി.കെ. സെക്രട്ടറി റോയ് യോഹന്നാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മാർ ബസേലിയോസ് മൂവ്മെന്റ് സെക്രട്ടറി തോമസ് മാത്യൂ പ്രസ്ഥാനത്തെ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. മഹാ ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, മാർ ബസേലിയോസ് മൂവ്മെന്റ് ട്രഷറാർ ഷൈൻ ജോർജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

കേരള കൗൺസിൽ ഓഫ്‌ ചർച്ചസിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ അലക്സിയോസ് തിരുമേനി, കെ.സി.സി. കുവൈറ്റ്‌ മേഖലയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ബിജു പാറയ്ക്കൽ, ട്രഷറാറായി തെരഞ്ഞെടുക്കപ്പെട്ട സിബു അലക്സ്‌ ചാക്കോ, 15 വർഷം മാർ ബസേലിയോസ് മൂവ്മെന്റ് സംഘടനാംഗത്വം പൂർത്തിയാക്കിയവർ, മറ്റ്‌ വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവർ എന്നിവരെ പൊന്നാടയും മെമെന്റോയും നൽകി ചടങ്ങിൽ ആദരിച്ചു. സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച 50 കുഞ്ഞുങ്ങളുടെ ഗായകസംഘം പ്രത്യേക ആകർഷണമായിരുന്നു.

ഫോട്ടോ കടപ്പാട് : ഷിബു സാമുവേൽ

Related News