ഇറാഖ് അധിനിവേശ കാലത്ത് കുവൈത്ത് വിടാൻ നിർബന്ധിതനായി; അവകാശങ്ങൾ നേടാനുള്ള പരിശ്രമങ്ങളുമായി ഇന്ത്യക്കാരൻ

  • 08/01/2024



കുവൈത്ത് സിറ്റി: ഏകദേശം ഒരു ദശാബ്ദക്കാലം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി സേവനമനുഷ്ഠിച്ച ഒരു മുൻ ഇന്ത്യൻ സ്റ്റാഫ് അംഗം തനിക്ക് അർഹമായ നഷ്ടപരിഹാരം നേടാനുള്ള പരിശ്രമത്തിൽ. മന്ത്രാലയത്തിന്റെ സ്‌പോൺസർഷിപ്പിന് കീഴിൽ സാനിറ്ററി ടെക്‌നീഷ്യൻ അസിസ്റ്റന്റ് (പ്ലംബർ) ആയി ജോലി ചെയ്യുന്ന ശിവരാജൻ നാഗപ്പൻ ആചാരിക്ക് 70 ദിനാർ പ്രതിമാസ ശമ്പളമാണ് ലഭിച്ചിരുന്നക്. 1990-ലെ ഇറാഖി അധിനിവേശം അദ്ദേഹത്തെ കുവൈത്ത് വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനാക്കി.

യുദ്ധകാലമായതിനാൽ തനിക്ക് ലഭിക്കാതെ പോയ എൻഡ്-ഓഫ്-സർവീസ് ഗ്രാറ്റുവിറ്റിക്കും അവധിക്കാല ശമ്പളത്തിനും വേണ്ടിയുള്ള തന്റെ അഭ്യർത്ഥനയുമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് അദ്ദേഹം കത്ത് അയച്ചിട്ടുള്ളത്. കുവൈത്ത് അതോറിറ്റികളോട് ഈ വിഷയം അനുകമ്പയോടെ പരി​ഗണിക്കാനും മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ വീണ്ടെടുക്കാൻ സൗകര്യമൊരുക്കാനും ആചാരി അഭ്യർത്ഥിച്ചിട്ടുള്ളത്. 

അതേസമയം, സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, എൻഡ്-ഓഫ്-സർവീസ് ഗ്രാറ്റുവിറ്റി മന്ത്രാലയത്തിന്റേതിനേക്കാൾ സിവിൽ സർവീസ് കമ്മീഷന്റെ അധികാരപരിധിയിൽ വരുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ തൊഴിലാളിയും മന്ത്രാലയവും തമ്മിലുള്ള കരാറും അദ്ദേഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

Related News