22 മുതൽ കുവൈറ്റ് കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പ്

  • 08/01/2024

 

കുവൈത്ത് സിറ്റി: കുവൈത്തിനെയും മിഡിൽ ഈസ്റ്റ് മേഖലയെയും ഈ വർഷത്തെ ശൈത്യകാലത്തിന്റെ ആദ്യ ഭാഗത്തിൽ അസാധാരണമായ ചൂട് ബാധിച്ചുവെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ. കുറഞ്ഞതും സാധാരണ നിലയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽ നിനോ പ്രതിഭാസത്തിന്റെ ആഘാതതും താപനില കൂടുന്നതിന് കാരണമായി. ഈ മാസം 22ന് ശേഷം താപനില കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നീട് ഫെബ്രുവരി മാസത്തിൽ ക്രമേണ  താപനില കൂടുകയും ചെയ്യും. ഈ ശൈത്യകാലത്ത് മഴ സാധ്യത സാധാരണയേക്കാൾ കുറവായിരിക്കുമെന്നും ഇസ്സ റമദാൻ പറഞ്ഞു.

Related News