മനുഷ്യക്കടത്തിനെതിരെ കുവൈത്ത്; ഒമ്പത് മാസത്തിനിടെ 182 കേസുകൾ, 356 അറസ്റ്റ്

  • 08/01/2024


കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയുന്നതിനുള്ള കഠിന പരിശ്രമങ്ങൾ തുടർന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. മനുഷ്യക്കടത്ത് തടയുന്നതിനുള്ള വാർഷിക റിപ്പോർട്ടിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ചോദ്യങ്ങൾക്കു രാജ്യം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്. 356 വ്യക്തികൾ ഉൾപ്പെട്ട മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 182 കേസുകൾ അന്വേഷിച്ചു. ഇതിൽ 150 കേസുകൾ ലൈംഗിക കടത്ത്, വേശ്യാവൃത്തി, ലൈംഗിക ചൂഷണം തുട‌ങ്ങിയവയായി തരംതിരിച്ചിട്ടുണ്ട്.

ലൈംഗിക കടത്ത് കേസുകളിൽ 41 അന്വേഷണങ്ങളും അടിമത്തം, നിർബന്ധിത ഭിക്ഷാടനം, തുടങ്ങിയവ ഉൾപ്പെടെ നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട 21 കേസുകളുിലും അന്വേഷണം നടക്കുകയാണ്. 59 മനുഷ്യക്കടത്ത് കേസുകളിൽ 75 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി. 22 വ്യക്തികളെ വെറുതെവിട്ടു. മനുഷ്യക്കടത്തിന് ഇരയാകുന്നവരെ പിന്തുണയ്ക്കുന്നതിനും നിയമസഹായം, സംരക്ഷണം, സ്വകാര്യത എന്നിവ ഉറപ്പാക്കുന്നതിനും കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ കുറിച്ചും റിപ്പോർട്ട് ഊന്നിപ്പറയുന്നു

Related News