ചൂടേറിയ ശൈത്യകാലം; കുവൈറ്റ് ക്യാമ്പിംഗിന് വളരെ അനുയോജ്യമെന്ന് കാലാവസ്ഥ വിദ​ഗ്ധർ

  • 08/01/2024



കുവൈത്ത് സിറ്റി: ഈ വർഷത്തെ ശൈത്യകാലം ചൂടേറിയതാണെന്ന് കാലാവസ്ഥ വിദ​ഗ്ധർ. ഈ കാലാവസ്ഥ ക്യാമ്പിംഗിന് വളരെ അനുയോജ്യമാണെന്നും സാധാരണ അളവിലുള്ള മഴ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. വിശുദ്ധ റമദാനിലെ കാലാവസ്ഥയും ഒരു വിധം നല്ലതായിരിക്കും. ഈ ശൈത്യകാലത്തെ കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് താപനില സാധാരണയേക്കാൾ കൂടുതലാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ (ഡിജിസിഎ) കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.

താപനില വർധിച്ചതായാണ് നിരീക്ഷണങ്ങൾ. ജനുവരി അവസാനത്തിലും ഫെബ്രുവരി തുടക്കത്തിലും താപനില കുറയുന്നതിനാണ് സാധ്യത. ഇപ്പോഴും മഴക്കാലം അവസാനിച്ചിട്ടില്ല. അത് മെയ് 31 വരെ നീണ്ടുനിൽക്കും. അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനങ്ങൾ വ്യക്തമല്ല. ഈ വർഷം മഴ സാധാരണ നിലയിലായിരിക്കും. 2023 ലെ മഴയുടെ അളവ് മുൻ വർഷങ്ങളിൽ രേഖപ്പെടുത്തിയതിനേക്കാൾ കുറവാണ്. 2024ൽ മഴയുടെ അളവ് കുറയുമെന്നാണ് കരുതുന്നതെന്നും അൽ ഖരാവി പറഞ്ഞു.

Related News