കരാറുകളിൽ കൃത്രിമം കാണിച്ച കാർ റെന്റൽ കമ്പനി അടച്ചുപൂട്ടി

  • 08/01/2024


കുവൈത്ത് സിറ്റി: നിയമലംഘന പ്രവർത്തനങ്ങൾ നടത്തിയതിന് ഒരു കാർ റെന്റൽ കമ്പനിക്കെതിരെ നടപടിയെടുക്ക് വാണിജ്യ - വ്യവസായ മന്ത്രാലയ ഇൻസ്പെക്ടർമാർ. കമ്പനി അടച്ചുപൂട്ടുകയും നടത്തിപ്പുക്കാരെ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. ഉപഭോക്താക്കളുമായുള്ള കരാറുകളിൽ കമ്പനി കൃത്രിമം കാണിച്ചെന്നാണ് കണ്ടെത്തിയത്. കാർ വാടകയ്‌ക്ക് നൽകുന്ന കമ്പനി കരാറിൽ കൃത്രിമം കാണിച്ച് കബളിപ്പിച്ചതായി പൗരന്മാരിൽ നിന്ന് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ചിരുന്നു.

നിയമാനുസൃതമായ കുടിശ്ശിക അടയ്ക്കുന്നതിൽ കമ്പനി അലംഭാവം കാണിക്കുകയും കരാറുകളിലെ വാടക നിരക്കിൽ കൃത്രിമം കാട്ടിയതായും അടക്കമുള്ള പരാതികളാണ് ലഭിച്ചത്. കൃത്രിമത്വം മനസ്സിലാക്കിയ ഉപഭോക്താക്കൾ ആദ്യം സമ്മതിച്ച വാക്കാലുള്ള നിരക്കിൽ പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും കമ്പനി കരാർ ഉണ്ടെന്ന് കാട്ടി കൂടുതൽ ഈടാക്കാുകയായിരുന്നു. ഇടപാടുകാരുമായുള്ള വാക്കാലുള്ള കരാറുകളുടെ സാധുത കമ്പനി നിഷേധിച്ചു, ഇതോടെയാണ് പൗരന്മാർ പരാതി നൽകിയതെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Related News