കുവൈത്തിൽ പുതിയ തൊഴിലവസരങ്ങൾ; രണ്ടായിരത്തിലധികം നഴ്സുമാരെ നിയമിക്കാൻ ആരോ​ഗ്യ മന്ത്രാലയം

  • 09/01/2024


കുവൈത്ത് സിറ്റി: കുവൈത്തികൾക്കും പ്രവാസികൾക്കും പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിൽ ആരോഗ്യ മന്ത്രാലയം. പുതിയ ആശുപത്രികളും മെഡിക്കൽ സെന്ററുകളും അടുത്ത ചെറിയ കാലയളവിൽ തന്നെ തുറക്കാൻ തയ്യാറെടുക്കുന്ന മറ്റ് കേന്ദ്രങ്ങളിലും ജോലി ചെയ്യാൻ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് മന്ത്രാലയം തയാറെടുക്കുന്നത്. നൂറുകണക്കിന് നഴ്സുമാരെ കരാർ പ്രകാരം നിയമിക്കാനാണ് പരിശ്രമങ്ങൾ. രണ്ടായിരത്തിലധികം നഴ്സുമാരെ നിയമിക്കുകയാണ് ലക്ഷ്യം.

പ്രാദേശിക കരാറുകൾ പര്യാപ്തമല്ലാത്തതിനാൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാരുമായി കരാറിൽ എത്താനാണ് നടപടികൾ മുന്നോട്ട് പോകുന്നതെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തി നഴ്സുമാരെ ആകർഷിക്കുന്നതിനായി ഇൻസെന്റീവുകൾ അംഗീകരിക്കുകയും വിതരണം ചെയ്യാനും മന്ത്രാലയം താത്പര്യപ്പെടുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളിലും കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നത് 22,021 നഴ്‌സുമാരാണ്. ഇതിൽ 1,004 പൗരന്മാരും 21,017 പ്രവാസികളുമാണ് ഉള്ളത്.

Related News