പുതിയ സർക്കാരിന്റെ പ്രഖ്യാപനങ്ങൾക്കായി കുവൈത്തിന്റെ കാത്തിരിപ്പ്; മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത

  • 09/01/2024


കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ പ്രഖ്യാപനങ്ങൾക്കായി രാജ്യത്തിന്റെ കാത്തിരിപ്പ്. രാജ്യത്തിന്റെ ചരിത്രത്തിലെ 45-ാമത് സർക്കാരാകും ഡോ. മുഹമ്മദ് സബാഹിന്റെ നേതൃത്വത്തിലുള്ളത്. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ അധികാര കാലയളവിലെ ആദ്യ സർക്കാർ എന്ന പ്രത്യേകതയും ഉണ്ട്. മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിനെ പ്രധാനമന്ത്രിയായി നിയോ​ഗിച്ചതായുള്ള ഹിസ് ഹൈനസ് അമീർ ഒരു അമീരി ഉത്തരവ് പുറപ്പെടുവിക്കുകയും പുതിയ മന്ത്രിസഭാ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിൽ പുതിയ ആശയം സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന് ​ഗുണകരമാകുന്ന വലിയ മാറ്റങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള കഴിവ്, പൗരന്മാരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള കഴിവ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പുതിയ മന്ത്രിമാരെ തിരഞ്ഞെടുക്കുക.

Related News