നിയമലംഘനം; കുവൈത്തിലെ 41 ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫീസുകൾ അടപ്പിച്ചു

  • 09/01/2024

 

കുവൈറ്റ് സിറ്റി : കുവൈറ്റ് മന്ത്രാലയങ്ങളുടെ നിയമങ്ങളും തീരുമാനങ്ങളും ലംഘിച്ചതിന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, വാണിജ്യ മന്ത്രാലയം എന്നിവ ചേർന്ന് രൂപീകരിച്ച ത്രികക്ഷി സമിതി 41ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫീസുകൾ താൽക്കാലികമായി അടപ്പിച്ചതായി അറിയിച്ചു. 

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തുക സംബന്ധിച്ച മന്ത്രിതല തീരുമാനം നടപ്പാക്കിയതിന്റെ ആദ്യ ദിവസം, ഫീസ് പിരിവിനായി  കെ-നെറ്റ് ഉപയോഗിക്കണമെന്ന തീരുമാനം ലംഘിച്ചതാണ് ഓഫീസുകൾ അടപ്പിക്കാൻ കാരണം. 35 ഓഫീസുകളിൽ KNET ഉപകരണങ്ങൾ ഇല്ല എന്ന് കണ്ടെത്തി. മറ്റ് ആറ് നിയമലംഘനങ്ങളും കണ്ടെത്തി, 2015 ലെ നമ്പർ 68 ലെ ആർട്ടിക്കിൾ 24 പ്രകാരം 6 മാസത്തേക്ക് ഓഫീസ് സസ്പെൻഡ് ചെയ്യാനുള്ള നോട്ടീസ് നൽകി.

Related News