ഒരാഴ്ചക്കിടെ കണ്ടെത്തിയത് 21,924 ട്രാഫിക്ക് നിയമലംഘനങ്ങൾ

  • 09/01/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ഡിസംബർ 30 മുതൽ 2023 ജനുവരി 5 വരെ ആകെ 324 വലിയ ട്രാഫിക് വാഹനാപകടങ്ങളും 916 ചെറിയ അപകടങ്ങളും റിപ്പോർട്ട് ചെയ്തതായി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധനകളിൽ 21,924 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കൂടാതെ, ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 37 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയതിന് ഉടമകൾക്ക് പിഴ ചുമത്തുകയും ചെയ്തു. വിശ്വാസവഞ്ചന നടത്തിയതിനും ജുഡീഷ്യൽ കേസുകളിൽ ഉൾപ്പെട്ടചിനും 83 പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായ നിയമലംഘനം നടത്തിയതിന് വിവിധ പോലീസ് സ്റ്റേഷനുകളിലായി 20 പേരെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് 235 വാഹനങ്ങളും 85 മോട്ടോർ സൈക്കിളുകളും പിടിച്ചെടുക്കുകയും മന്ത്രാലയത്തിന്റെ ഗാരേജിലേക്ക് മാറ്റുകയും ചെയ്തു.

Related News