ട്രാഫിക്ക് പരിശോധനക്കിടെ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ

  • 09/01/2024



കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോ​ഗിച്ചതിനും ഒരു ബിദൂനിയെ  അറസ്റ്റ് ചെയ്ത് ട്രാഫിക്ക് വിഭാ​ഗം. ഒരു ബിദൂൺ ആണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ടുകൾ. ട്രാഫിക് നിയമം ലംഘിച്ചതിന് അൽ ഖസ്‌ർ പ്രദേശത്ത് നിന്നാണ് ഇയാൾ പിടിയിലായത്. തുടർ നടപടികൾ സ്വീകരിക്കുമ്പോൾ ഇയാൾ മയക്കുമരുന്ന് ഉപയോ​ഗിച്ച് അബോധാവസ്ഥയിലാണെന്ന് കണ്ടെത്തിയത്. വാഹന പരിശോധനയിൽ മയക്കുമരുന്നും ഹാഷിഷും കണ്ടെത്തുകയും ചെയ്തു. പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്തു.

Related News