കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം ഉയർന്നതായി കണക്കുകൾ; ഇന്ത്യക്കാർ മുന്നിൽ

  • 10/01/2024

 

കുവൈത്ത് സിറ്റി: രാജ്യത്തുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം 811,307 ആയി ഉയർന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ കണക്കുകൾ. 2023 പകുതി വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്. 10 രാജ്യങ്ങളിൽ നിന്നുള്ളവരാണ് രാജ്യത്തുള്ള ​ഗാർഹിക തൊഴിലാളികൾ. ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യയിൽ നിന്നുള്ളവർ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ആകെ തൊഴിലാളികളുടെ 44.5 ശതമാനം, അതായത്  361,222 ഇന്ത്യൻ ​ഗാർഹിക തൊഴിലാളികൾ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. ഫിലിപ്പീൻസ് 201,000 തൊഴിലാളികളുമായി രണ്ടാം സ്ഥാനത്താണ് (24.8%).102,000 തൊഴിലാളികളുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്തും 85,000 തൊഴിലാളികളുമായി ബംഗ്ലാദേശ് നാലാം സ്ഥാനത്തും നിൽക്കുന്നു. 25,000 തൊഴിലാളികൾ ഉള്ള നേപ്പാൾ ആണ് അഞ്ചാം സ്ഥാനത്ത്.

Related News