കുവൈത്തിലെ ട്രാഫിക്ക് സാഹചര്യങ്ങൾ തീർത്തും മോശം; കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പൗരന്മാർ

  • 10/01/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും പൊതുമരാമത്ത് മന്ത്രാലയവും തമ്മിലുള്ള ശക്തമായ സംയുക്ത പ്രവർത്തനങ്ങൾ ഇല്ലാതിനാൽ ട്രാഫിക്ക് പ്രതിസന്ധി കൂടുതൽ സങ്കീർണമാകുന്നു. മോശമായിക്കൊണ്ടിരിക്കുന്ന ട്രാഫിക് പ്രശ്നം റോഡ് ഉപയോക്താക്കളെ സാമ്പത്തികമായും മാനസികമായും നേരിട്ട് ബാധിക്കുന്നുണ്ട്. ദിവസേനയുള്ള ഗതാഗതക്കുരുക്ക്, റോഡുകളിലെ ഗതാഗത തടസ്സം, പ്രശ്‌നം ഉടനടി പരിഹരിക്കാൻ ട്രാഫിക് പട്രോളിംഗിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഇല്ലാത്തത് തുടങ്ങി പ്രശ്നങ്ങളാൽ പൗരന്മാർ മടുത്തു എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. 

റോഡുകളിലെ കുഴികളും വിള്ളലുകളും നന്നാക്കാനുള്ള പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ജോലികളും ഇതിനിടെ നടക്കുന്നുണ്ട്. ഇത് സ്ഥിതിഗതികൾ അസഹനീയമാക്കുന്നു. ഗതാഗത പട്രോളിംഗ് ഒന്നും ചെയ്യുന്നില്ല. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിനാൽ ദിവസവും അപകടങ്ങൾ ഉണ്ടാക്കുന്ന ബസുകൾ, ഡെലിവറി വാഹനങ്ങൾ, ടാക്സികൾ എന്നിവയ്‌ക്കെതിരെ അധികൃതർ കണ്ണടയ്ക്കുന്നു. നിയമലംഘകരെ, അവർ ആരായാലും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാണ് പൗരന്മാർ ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർത്ഥിക്കുന്നത്.

Related News