തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് വാർത്താസമ്മേളനം

  • 10/01/2024

 

കുവൈറ്റ് സിറ്റി : കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന്റെ പ്രൗഡിയും പെരുമയും കാത്തുസൂക്ഷിക്കുന്ന തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്. 2006 നവംബർ 17ന് 21 പേർ ചേർന്ന് രൂപം നൽകിയ കൂട്ടായ്മ ഇന്നു 3000 ഓളം അംഗങ്ങളായി പതിനെട്ടാം വർഷത്തിലേക്കു കടക്കുന്നു. പ്രവർത്തനത്തിനുള്ള സൗകര്യത്തിനായി 8 ഏരിയകളായി പ്രവർത്തനം വ്യാപിച്ചിരിക്കുന്നു.

സാമൂഹ്യ ക്ഷേമ പദ്ധതികളും, ഈ വർഷത്തെ ധന സഹായങ്ങളും...

മുൻ അംഗങ്ങൾ, സജീവ അംഗങ്ങളിൽ നിന്നുമായി വിവിധ അപേക്ഷകൾക്ക് ചികിത്സാ സഹായങ്ങങ്ങൾ കൈമാറി.


നോർക്ക ഹെല്പ് സെൽ.

 നോർക്ക ഇൻഷുറൻസ് പദ്ധതിയും പ്രവാസി ക്ഷേമനിധി പദ്ധതിയും അംഗങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി  ഈ പ്രവർത്തനവർഷം നോർക്ക ഹെല്പ് സെൽ ആരംഭിച്ചു.130 ഓളം അംഗങ്ങൾ നോർക്ക ഹെല്പ് സെൽ ഉപയോഗപ്പെടുത്തി.
 അംഗങ്ങൾക്കായി രണ്ടുദിവസങ്ങളിലായി മെഡിക്കൽ ക്യാമ്പും ബ്ലഡ് ഡൊണേഷൻ ക്യാമ്പ് എന്നിവ നടത്താനായി. 

 വിദ്യാജ്യോതി:

ആകസ്മികമായി നമ്മെ വിട്ട് പിരിഞ്ഞുപോയ അംഗങ്ങളുടെ മക്കളുടെ തുടർ പഠനത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാജ്യോതി. നിലവിൽ ഈ പദ്ധതിപ്രകാരം 7 കുട്ടികളുടെ +2 വരെയുള്ള വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സഹായം നൽകി വരുന്നു. ഈ കുട്ടികളുടെയും പഠന ചെലവ് കണ്ടെത്തുന്നതിനായി അംഗങ്ങൾ തന്നെ സ്പോൺസർ മുന്നോട്ടുവന്നിട്ടുണ്ട്.

വിദ്യാധനം:

പഠനത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ, അർഹരായ അസോസിയേഷൻ അംഗങ്ങളുടെ മിടുക്കരായ മക്കളെ കണ്ടെത്തി, അവർക്ക് തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസം നൽകുവാൻ വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണിത്. ഈ പദ്ധതിപ്രകാരം 11 കുട്ടികളുടെ പഠനം പൂർത്തീകരിച്ചു കൊടുക്കുവാൻ സാധിച്ചുണ്ട്. ഇപ്പോൾ  രണ്ടു കുട്ടികൾക്കൊപ്പം ഈ വർഷവും ഈ പദ്ധതിയിലേക്കുള്ള അപേക്ഷ ക്ഷണിക്കുകയും, വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടന്ന വിശദമായ വിശകലനത്തിനും  അവലോകനതിനും ശേഷം ഒരു  വിദ്യാർത്ഥിയെ കേന്ദ്ര സമിതി  തിരഞ്ഞെടുത്തു.

ഫാമിലി റിലീഫ് സ്കീം :

ഈ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ  അംഗങ്ങളായ  നോബിൾ ഡേവിസിന്റെയും ശാന്തീഷിന്റെയും കുടുംബത്തിന്  FRS തുക കൈമാറി.

അംഗങ്ങൾക്കുള്ള ഭവനപദ്ധതി :നിർദ്ദനരായ 6 അംഗങ്ങൾക്കുള്ള ഭവനങ്ങൾ മുൻകാലങ്ങളിൽ പൂർണ്ണമായി നിർമ്മിച്ചു നൽകാനായി. നടപ്പുവർഷം രണ്ട് പുതിയ ഭവന പദ്ധതി 'ഗൃഹ മൈത്രി 2022' ൽ ഉൾപ്പെടുത്തി രണ്ടു അംഗങ്ങളെ കണ്ടെത്തുകയും അതിൽ ഒരു ഭവനം ഫഹഹീൽഏരിയ അംഗമായിരുന്ന ശ്രീമതി. വാസന്തിക്കും  വരന്തരപ്പള്ളിയിലും മറ്റൊന്ന് സിറ്റി അംഗമായ ശ്രീ. ജയന് കരുവന്നൂരിലും ആയി പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്.

പെൻഷൻ പദ്ധതി:കുറഞ്ഞത് അഞ്ച് വർഷങ്ങൾ എങ്കിലും പുതുക്കിയ 250 കെഡിയുടെ താഴെ മാസ വരുമാനം ഉള്ള അംഗങ്ങൾക്കാണ് പെൻഷൻ പദ്ധതിയിൽ അർഹത ലഭിക്കുക. ഈ വർഷം 10 പേർക്ക് പെൻഷൻ നൽകാനായി.

വെളിച്ചം പദ്ധതി: "അംഗങ്ങളിൽ നിന്നും അംഗങ്ങളിലേക്ക്" എന്ന ആപ്തവാക്യത്തോടെ തുടക്കം കുറിച്ച  പദ്ധതിയാണ് വെളിച്ചം.

അംഗങ്ങൾക്കിടയിലെ സാമൂഹ്യക്ഷേമപ്രവർത്തനങ്ങൾ കൂട്ടിയിണക്കുന്നതിനും, സഹായ സഹകരണങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എല്ലാവർഷവും  വിവിധ സാമൂഹ്യ ക്ഷേമ കാര്യങ്ങൾ  വെളിച്ചം  പദ്ധതിയിലൂടെ നടത്തിവരുന്നു.

PROJECT 2023:

സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി 2023 പ്രവർത്തന വർഷത്തെ   ട്രസ്സ്കിനായി  നാട്ടിൽ ഒരു പ്രൊജക്റ്റ്,വാർഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.  അതിനായി ഒരു നിശ്ചിത തുക ഈ വർഷത്തെ കമ്മിറ്റി വകയിരുത്തിയിട്ടുണ്ട്.

2023 ഭരണസമിതി അംഗങ്ങളുടെ വിവരങ്ങൾ:

പ്രസിഡന്റ് -  ആന്റോ പാണെങ്ങാടൻ

വൈസ് പ്രസിഡന്റ് - രജീഷ് ചിന്നൻ

ജനറൽ സെക്രട്ടറി -  ഹരി കുളങ്ങര

ട്രഷറർ-  ജാക്സൺ ജോസ്

വനിതാ വേദി ജനറൽ കൺവീനർ -  ഷെറിൻ ബിജു

ജോയിന്റ് ട്രഷറർ - വിനീത് വിൽസൺ

ജോയിന്റ് സെക്രട്ടറിമാരായി

ജയേഷ് ഏങ്ങണ്ടിയൂർ
വിനോദ് ആറാട്ടുപുഴ
നിതിൻ ഫ്രാൻസിസ്

വനിതാ വേദി സെക്രട്ടറി- പ്രീന സുദർശൻ
വനിതാ വേദി ജോയിന്റ് സെക്രട്ടറി - വിജി ജിജോ

Related News