കുവൈത്തിൽ വൻ മദ്യവേട്ട; നാല് പ്രവാസികൾ അറസ്റ്റിൽ

  • 10/01/2024


കുവൈത്ത് സിറ്റി: മദ്യം കൈവശം വച്ചതിനും വിൽപ്പന നടത്തിയതിനും ഏഷ്യൻ പൗരത്വമുള്ള നാല് പേർ അറസ്റ്റിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിൽ 805 കുപ്പി മദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പ്രാദേശിക മദ്യത്തിന്റെ വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ അധികൃതർ നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് നിയമപരമായ അനുമതികൾ ലഭിച്ചതോടെ പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ആവശ്യമായ നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News