കുവൈത്തിൽ റമദാനിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുമെന്ന് വിലയിരുത്തൽ; ശ്രീലങ്കയും പിൻവാങ്ങുന്നു

  • 10/01/2024

  

കുവൈത്ത് സിറ്റി: ഏഷ്യൻ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് യാത്രാ ടിക്കറ്റ് ഉൾപ്പെടെ 750 ദിനാറായി നിശ്ചയിച്ച വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം റിക്രൂട്ടിം​ഗിൽ വലിയ വെല്ലുവിളി ഉയരുന്നുവെന്ന് പ്രതികരണം. ഒരു വിഭാഗം പൗരന്മാരുടെ പ്രശംസ പിടിച്ചുപറ്റിയെങ്കിലും,ഇന്നലെ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം എരിതീയിൽ എണ്ണയൊഴിക്കുന്ന അവസ്ഥയുണ്ടാക്കുന്നുവെന്ന് വിലയിരുത്തലുണ്ട്. തീരുമാനം പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം രാജ്യത്തെ തൊഴിലാളികളെ കുവൈത്തിലേക്ക് കയറ്റുമതി ചെയ്യുന്നത് നിർത്താൻ ശ്രീലങ്കൻ ഓഫീസുകൾ ഇടപെട്ടു. 

പ്രത്യേകിച്ച് റമദാൻ മാസം അടുക്കുന്നതിനാൽ ഇത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഏകദേശം ഒരു വർഷം മുമ്പ് ഫിലിപ്പിനോ തൊഴിലാളികളും രാജ്യത്തേക്കുള്ള റിക്രൂട്ട്മെന്റും നിർത്തിയിരുന്നു. തീരുമാനം നടപ്പിലാക്കിയതിന്റെ ആദ്യ ദിവസം നിയമം ലംഘിച്ചതിന് 41 ലേബർ ഓഫീസുകൾക്കെതിരെ നടപടി വന്നു. ചില ഓഫീസുകളുടെ സസ്പെൻഷന്റെ കാലാവധി 6 മാസം വരെയാണ്. ഇന്നും 13 ഓഫീസുകൾ അടച്ചുപൂട്ടി. റിക്രൂട്ട്‌മെന്റ് നിരക്ക് ഈടാക്കാൻ കെ-നെറ്റ് ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കന്നത് അടക്കമുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Related News