കുവൈറ്റിലേക്ക് ശ്രീലങ്കൻ തൊഴിലാളികളുടെ അയക്കുന്നത് നിർത്തുന്നത് തൊഴിൽ ഏജൻസികളുടെ തീരുമാനം; ശ്രീലങ്കൻ അംബാസഡർ

  • 10/01/2024

 


കുവൈത്ത് സിറ്റി: ഏഷ്യൻ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് യാത്രാ ടിക്കറ്റ് ഉൾപ്പെടെ 750 ദിനാറായി നിശ്ചയിച്ച വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം വന്നതിന് പിന്നാലെ തൊഴിലാളികളെ കുവൈത്തിലേക്ക് വിടുന്നത് നിർത്താൻ ശ്രീലങ്കൻ ഓഫീസുകൾ ഇടപെട്ടതായി വാർത്തകൾ വന്നിരുന്നു. ഈ വിഷയം ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി ശ്രീലങ്കൻ അംബാസഡർ രം​ഗത്ത് വന്നു. കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് നിർത്തിയെന്നുള്ള റിപ്പോർട്ടുകൾ ശ്രീലങ്കൻ സ്ഥാനപതി കാണ്ഡബൻ ബാലസുബ്രഹ്മണ്യം പറഞ്ഞു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് റമദാൻ മാസം അടുക്കുന്നതിനാൽ പുതിയ തീരുമാനം പ്രതിസന്ധിയുണ്ടാക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കദേശം ഒരു വർഷം മുമ്പ് ഫിലിപ്പിനോ തൊഴിലാളികളും രാജ്യത്തേക്കുള്ള റിക്രൂട്ട്മെന്റും നിർത്തിയിരുന്നു. തീരുമാനം നടപ്പിലാക്കിയതിന്റെ ആദ്യ ദിവസം നിയമം ലംഘിച്ചതിന് 41 ലേബർ ഓഫീസുകൾക്കെതിരെ നടപടി വന്നു. ചില ഓഫീസുകളുടെ സസ്പെൻഷന്റെ കാലാവധി 6 മാസം വരെയാണ്. റിക്രൂട്ട്‌മെന്റ് നിരക്ക് ഈടാക്കാൻ കെ-നെറ്റ് ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കന്നത് അടക്കമുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Related News