ഡീസൽ കടത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കാസേഷൻ കോടതി

  • 10/01/2024



കുവൈത്ത് സിറ്റി:  ഡീസൽ കടത്തിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ജയിൽ ശിക്ഷ വിധിച്ച്  ക്രിമിനൽ കോർട്ട് ഓഫ് കാസേഷൻ. കൗൺസിലർ സുൽത്താൻ ബുറെസ്‌ലി അധ്യക്ഷനായ കോടതിയാണ് ശിക്ഷ വിധിച്ചത്. മുഖ്യ പ്രതികൾക്ക് 10 വർഷം കഠിനതടവും മറ്റ് അഞ്ചുപേർക്ക് മൂന്ന് മാസം മുതൽ 4 വർഷം വരെകഠിന തടവുമാണ് വിധിച്ചത്. വ്യാജരേഖ ചമയ്ക്കൽ, രാജ്യത്തിന് പുറത്തേക്ക് ഡീസൽ കടത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Related News