കുവൈത്തിന്റെ സോവറൈൻ വെൽത്ത് ആസ്തി ട്രില്യൺ ഡോളറിലേക്ക്; ഗൾഫിൽ മൂന്നാം സ്ഥാനം

  • 10/01/2024

 


കുവൈത്ത് സിറ്റി: കുവൈത്തിന്റെ സോവറൈൻ വെൽത്ത് ആസ്തി അതിവേഗം ട്രില്യൺ ഡോളറിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ട്. നിലവിൽ ഇത് ഏകദേശം 984 ബില്യൺ ഡോളറാണ്. ഗ്ലോബൽ എസ്‌ഡബ്ല്യുഎഫ് ഓർഗനൈസേഷൻ ആണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. 
ആഗോളതലത്തിൽ ഏറ്റവും വലിയ 12-ാമത്തെ പരമാധികാര സമ്പത്തുള്ള രാജ്യമായാണ് കുവൈത്ത് മാറിയിട്ടുള്ളത്. ഗൾഫ്, അറബ് രാജ്യങ്ങളിൽ യുഎഇയെയും സൗദി അറേബ്യയെയും കഴിഞ്ഞാൽ കുവൈത്ത് മൂന്നാമതാണ്.

ഈ ആസ്തികൾ കുവൈത്തിന്റെ ജിഡിപിയുടെ 5.3 ഇരട്ടിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനറൽ അതോറിറ്റി ഫോർ ഇൻവെസ്റ്റ്‌മെന്റ്, കുവൈത്ത് പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്, സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് എന്നിവയിൽ നിന്നുള്ള ഓഹരികളാണ് രാജ്യത്തിന്റെ പരമാധികാര ആസ്തികൾ. ഈ ആസ്തികളിൽ ഭൂരിഭാഗവും കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ, പ്രത്യേകിച്ച് ഫ്യൂച്ചർ ജനറേഷൻ ഫണ്ടിന്റെ കൈവശമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മൊത്തം മൂല്യം 801 ബില്യൺ ഡോളറാണ് കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കൈവശമുള്ളത്.

Related News