ബസേലിയോ സുവർണ്ണ പുരസ്ക്കാരം റവ. ഇമ്മാനുവേൽ ബെഞ്ചമിൻ ഗരീബിന്

  • 11/01/2024



കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ‘കുവൈറ്റിലെ ക്രൈസ്തവ സമൂഹത്തിനു നൽകിയ സമഗ്ര സംഭാവനകളെ  മുൻനിർത്തി’ ഏർപ്പെടുത്തിയ ‘ബസേലിയോ സുവർണ്ണ പുരസ്ക്കാരം’ റവ. ഇമ്മാനുവേൽ ബെഞ്ചമിൻ ഗരിബിന്. 

കുവൈറ്റ് ഉൾപ്പെടുന്ന ജി.സി.സി. രാജ്യങ്ങളിൽ നിന്നുള്ള ഏക ക്രിസ്ത്യൻ പുരോഹിതനായ റവ. ഇമ്മാനുവേൽ ഗരിബ്, 1999 ജനുവരിയിലാണ് പൗരോഹിത്യം സ്വീകരിച്ചത്. കുവൈറ്റ് ഓയിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിസ്ഥാനം ഉപേക്ഷിച്ചാണ് അദ്ദേഹം വൈദീക ശുശ്രൂഷയിലേക്ക് തിരിഞ്ഞത്. കുവൈറ്റി പൗരനായ റവ. ഇമ്മാനുവേൽ ഗരീബ്, ചെയർമാനായിരിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിന്റെ വളപ്പിലാണ് കുവൈറ്റിലെ 100-ഓളം വരുന്ന വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രാർത്ഥനകൾ നടന്നുവരുന്നത്.

മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലത്തിന്റെ മുൻ ഹെഡ്മാസ്റ്ററും, ഐ.ടി. കൺസൾട്ടന്റുമായ കുര്യൻ വർഗീസ്, ബഹറൈൻ എക്സ്ചെയിഞ്ച് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മാത്യൂസ് വർഗീസ്, ഗൾഫ് അഡ്വാൻസ്ഡ് കമ്പനിയുടെ ജനറൽ മനേജറും, പാർട്ണറും, സഹോദരൻ കാരുണ്യപദ്ധതിയുടെ കുവൈറ്റ് മേഖലയിലെ കോ-ഓർഡിനേറ്ററുമായ കെ.എസ്. വറുഗീസ് എന്നിവരായിരുന്നു ബസേലിയോ സുവർണ്ണ പുരസ്ക്കാരത്തിന്റെ ജൂറി അംഗങ്ങളായി പ്രവർത്തിച്ചത്. 
 
മലങ്കരസഭയുടെ മൂന്നാമത് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പുണ്യസ്മരണാർഹനായ മോറാൻ മാർ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ ബാവായുടെ നാമധേയത്തിൽ കഴിഞ്ഞ 50 വർഷക്കാലമായി കുവൈറ്റിൽ പ്രവർത്തിച്ചുവരുന്ന പ്രസ്ഥാനമാണ‍് മാർ ബസേലിയോസ് മൂവ്മെന്റ്.

Related News