ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരന് വധശിക്ഷ

  • 11/01/2024



കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരനെ തൂക്കിക്കൊല്ലാൻ വിധിച്ച് ക്രിമിനല്‍ കോടതി. ജഡ്‌ജി ഡോ. ഖാലിദ് അൽ ഒമേറയുടെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യയെ കൊലപ്പെടുത്തി ശേഷം പ്രതി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശരീരഭാഗങ്ങൾ വലിച്ചെറിയുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന നിയമസംഘം പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതിയുടെ അഭിഭാഷകൻ തന്‍റെ കക്ഷി കുറ്റം ചെയ്തിട്ടില്ലെന്ന് വാദം ഉന്നയിച്ചു. കൊല്ലപ്പെട്ടയാൾ പ്രതിയുടെ ഭാര്യയല്ലെന്നും മുൻ ഭാര്യയാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ വാദം.

Related News