അഴിമതിക്കാരനായ പ്രവാസിക്ക് 10 വർഷം തടവ്

  • 11/01/2024



കുവൈത്ത് സിറ്റി: വിദേശ ചികിത്സയ്ക്കായി നീക്കിവച്ചിരുന്ന ആറ് മില്യണില്‍ അധിതം തുക ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പ് കേസിൽ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. വിദേശത്ത് ചികിത്സയ്ക്കായി അനുവദിച്ച ആറ് മില്യണില്‍ അധികം തുക അനധികൃതമായി സമ്പാദിച്ചതിന് ഈജിപ്ഷ്യൻ പ്രവാസിക്ക് കോടതി 10 വർഷത്തെ തടവാണ് ശിക്ഷ വിധിച്ചു. 1,942 രോഗികളുമായി ബന്ധപ്പെട്ട ഇൻവോയ്‌സുകളിൽ കൃത്രിമം കാണിച്ചാണ് കുറ്റവാളി പണം സമ്പാദിച്ചത്. 

കൂടാതെ, ഇതേ കേസുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു ഡയറക്ടർക്ക് ഏഴ് വർഷം തടവും 300,000 ദിനാർ പിഴയും വിധിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ പ്രവാസിയുമായുള്ള സംശയാസ്പദമായ കരാറിനെ ചുറ്റിപ്പറ്റിയാണ് ഡയറക്ടറിന്‍റെ ഇടപെല്‍ വന്നിട്ടുള്ളത്. ഈജിപ്തിൽ 70,000 ദിനാർ വിലമതിക്കുന്ന ഒരു വസ്തുവും 44,000 ദിനാറിലധികം വരുന്ന യാത്രാ ടിക്കറ്റുകളും വാങ്ങാൻ ഡയറക്ടര്‍ ഈ അനധികൃത സമ്പാദ്യം ഉപയോഗിച്ചതായാണ് കണ്ടെത്തല്‍.

Related News