ഷുവൈക്കിൽ കർശന പരിശോധന; നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

  • 11/01/2024

 


കുവൈത്ത് സിറ്റി: ഷുവൈക്ക് ഇൻഡസ്ട്രിയൽ പ്രദേശത്ത് ശക്തമായ പരിശോധന ക്യാമ്പയിനുമായി അധികൃതർ. ആഭ്യന്തര മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ആൻഡ് മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ്, എൻവയോൺമെന്റൽ പൊലീസ് എന്നിവയുമായി സഹകരിച്ച് ഷുവൈഖ് ഏരിയയിലെ വിവിധ വിഭാഗങ്ങളിൽ സമഗ്രമായ പരിശോധനകൾ നടന്നത്. നിരവധി നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.

ശുചിത്വം പാലിക്കൽ, പാരിസ്ഥിതിക ആവശ്യകതകൾ പാലിക്കുന്നതിലെ പരാജയം എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളും കണ്ടെത്തി. കൂടാതെ, റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്ന 28 പേരെ പിടികൂടുകയും ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്യുകയും ചെയ്തു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിം​ഗ് സംബന്ധിച്ച അടുത്തിടെയുള്ള തീരുമാനത്തിന് അനുസൃതമായി ഉത്തരവ് പാലിക്കാത്ത 24 ഓഫീസുകൾ സസ്പെൻഡ് ചെയ്തതും പരിശോധനയിൽ ഉൾപ്പെടുന്നു.

Related News