ഗാർഹിക തൊഴിലാളികളുടെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്; നടപടികൾ വേ​ഗത്തിലാക്കി കുവൈത്ത്

  • 11/01/2024


കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്കായി അൽ ദുറ കമ്പനിയുടെ നടപടിക്രമങ്ങൾ പിന്തുണയ്ക്കാനും സുഗമമാക്കാനും ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ-അഹമ്മദ് അൽ സബാഹ് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അൽ-അബ്ദുള്ളയോട് ആവശ്യപ്പെട്ടു. ഇടനിലക്കാരുടെ ഓഫീസിന്റെ ആവശ്യമില്ലാതെ നേരിട്ട് തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് വെബ്‌സൈറ്റ് വഴി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സേവനം വേഗത്തിൽ ആരംഭിക്കാൻ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ ദുറയോട് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഗാർഹിക തൊഴിലാളി നിയമവും വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനങ്ങളും ലംഘിച്ചതിന് 24 ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ താൽക്കാലികമായി നിർത്തിയതായി ആഭ്യന്തര, വാണിജ്യ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും അടങ്ങുന്ന സംയുക്ത കമ്മിറ്റി അറിയിച്ചു. നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും സർക്കുലറുകളും പാലിക്കാൻ ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ഉടമകൾക്ക് സമിതി കർശന നിർദ്ദേശങ്ങൾ നൽകി.

Related News