'സംഘടിത ക്രിമിനൽ സംഘങ്ങൾ കുവൈത്തിനെയും ​ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യംവയ്ക്കുന്നു'

  • 12/01/2024


കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ നേരിടുന്നതിന് കുവൈത്ത് അതീവ് താൽപ്പര്യം കാണിക്കുന്നുണ്ടെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ യുഎൻ ഡ്രഗ്‌സ് ആന്റ് ക്രൈം ഓഫീസിന്റെ പ്രാദേശിക പ്രതിനിധി ജഡ്ജി ഡോ ഹതേം അലി സ്ഥിരീകരിച്ചു. കുവൈത്തിനെയും മറ്റ് ജിസിസി രാജ്യങ്ങളെയും അവരുടെ സാമ്പത്തിക അഭിവൃദ്ധിയും രാഷ്ട്രീയ സ്ഥിരതയും കാരണം സംഘടിത ക്രിമിനൽ സംഘങ്ങൾ ലക്ഷ്യമിടുന്നുണ്ട്. 

മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയാൻ കുവൈത്ത് 2013ൽ കരാറിൽ ഒപ്പുവെക്കുകയും നിയമം പുറപ്പെടുവിക്കുകയും കുറ്റകൃത്യങ്ങൾ തടയാൻ ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ച് ഒരു ദേശീയ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. മനുഷ്യക്കടത്തിന് ഇരയാകുന്നവർക്കായി 
ഒരു അഭയകേന്ദ്രം ഉൾപ്പെടെ രൂപീകരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാസ, സുഡാൻ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയയിടങ്ങളിലെ പ്രതിസന്ധികൾ മനുഷ്യക്കടത്ത് പോലെയുള്ള കുറ്റകൃത്യങ്ങളുടെ പിടിയിൽ ആളുകൾ വീഴുന്നതിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Related News