സബ്ഹാൻ മേഖലയിലെ ട്രാഫിക്ക് സാങ്കേതിക പരിശോധന വിഭാഗം പുതിയ കെട്ടിടത്തിലേക്ക്

  • 12/01/2024


കുവൈത്ത് സിറ്റി: സുബ്ഹാൻ മേഖലയിലെ സാങ്കേതിക പരിശോധന വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയാണെന്ന് ജനറൽ ട്രാഫിക് വിഭാഗം സ്ഥിരീകരിച്ചു. ജനുവരി 11 വ്യാഴാഴ്ച വൈകുന്നേരം മുതൽ, ഡിപ്പാർട്ട്‌മെന്റ് മുൻ ആസ്ഥാനത്തെ സേവനങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ സന്ദർശകർക്ക് പഴയ ആസ്ഥാനത്തിന് സമീപം തന്നെയുള്ള പുതുതായി നിയുക്തമാക്കിയ സൗകര്യത്തിലേക്ക് എത്തണമെന്ന് അധികൃതർ നിർദേശിച്ചു. സാങ്കേതിക പരിശോധനാ വിഭാഗത്തിലെത്തുന്നവർക്ക് മെച്ചപ്പെട്ട അനുഭവം നൽകുന്നത് ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം.

Related News