വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകർഷിക്കുകയാണ് കുവൈത്തിന്റെ ലക്ഷ്യമെന്ന് മാൻപവർ അതോറിറ്റി

  • 12/01/2024


കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി. രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും സാമ്പത്തിക താൽപ്പര്യങ്ങൾക്കും അനുസരിച്ചാണ് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു. വിവിധ മേഖലകളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ പ്രത്യേക വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകർഷിക്കാനാണ് കുവൈത്ത് ശ്രമിക്കുന്നതെന്ന് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി പറഞ്ഞു.

നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതിലും ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന അനുയോജ്യമായ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും അതോറിറ്റി നിർണായക പങ്കുവഹിക്കുന്നുണ്ട്. ബംഗ്ലാദേശിന്റെ അംബാസഡറായ മേജർ ജനറൽ എം ഡി ആഷിഖ് അൽ സമാനെയും പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്തു കൊണ്ടാണ് മർസൂഖ് അൽ ഒതൈബി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Related News