കുവൈത്തിൽ സ്വകാര്യ വിമാനങ്ങളുടെ ഉപയോ​ഗത്തിൽ വർദ്ധനവ്

  • 12/01/2024



കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ വിമാനങ്ങളുടെ ഉപയോ​ഗത്തിൽ വർധനവുണ്ടാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം സ്വകാര്യ ഫ്ലൈറ്റുകളുടെ എണ്ണം 1,110 ൽ എത്തി. ഈ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 5,958 ആയി. 2024ൽ ഇത് വർധിക്കുമെന്നാണ് കരുതുന്നതെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷനിലെ ഷെഡ്യൂൾ വിഭാഗം തലവൻ നായിഫ് അൽ ബദർ പറഞ്ഞു. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ഈ ഫ്ലൈറ്റുകൾക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും നൽകിയതോടെ ഇക്കാര്യത്തിൽ വർധനവ് ഉണ്ടായതെന്നും ഇനിയും പ്രോത്സാ​ഹനങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News