തൊഴിലാളികൾക്ക് ടെക്നിക്കൽ ടെസ്റ്റ് നടത്തുന്നതിന് കുവൈറ്റ് മാൻപവർ അതോറിറ്റിയും അപ്ലൈഡ് എജ്യുക്കേഷൻ അതോറിറ്റിയും തമ്മിൽ ധാരണ

  • 13/01/2024



കുവൈത്ത് സിറ്റി: മാൻപവർ അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് ദൈഫുള്ള അൽ ഒതൈബി, പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ജനറൽ ഡോ. ഹസ്സൻ അൽ ഫജ്ജാമിനെയും പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നട‌ത്തി.  സാങ്കേതിക, പ്രൊഫഷണൽ തൊഴിലാളികളുടെ ഉൾപ്പെടെ നൈപുണ്യ പരിശീലന നിലവാരം അളക്കുന്നതിനുള്ള യോഗ്യത, പരിശീലന പരിപാടികൾ, പ്രൊഫഷണൽ ടെസ്റ്റുകൾ എന്നിവ നടപ്പിലാക്കുന്നുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടന്നത്. 

കുവൈത്തിലെ തൊഴിലാളികളുടെ കാര്യക്ഷമതയും ഗുണനിലവാരവും വികസിപ്പിക്കുന്നതിനും സ്മാർട്ട് റിക്രൂട്ട്‌മെന്റിനായുള്ള പ്രൊഫഷണൽ സംവിധാനത്തിനായുള്ള പ്രത്യേക പരിശോധനകളിലൂടെ തൊഴിലാളികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും മാൻപവർ അതോറിറ്റി നടത്തുന്ന ശ്രമങ്ങൾക്ക് അൽ ഫജ്ജാം നന്ദി അറിയിച്ചു. വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള വ്യവസ്ഥയായി കുവൈത്തിലെ വിദഗ്ധ തൊഴിലാളികൾക്ക് പ്രായോഗികവും സാങ്കേതികവുമായ ടെസ്റ്റുകൾ നടത്തുന്നതിന് ഇരു കക്ഷികളും തമ്മിൽ സഹകരണ പ്രോട്ടോക്കോളും ഒപ്പുവച്ചു.

Related News