സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ: കേസുകൾ നേരിടാൻ കുവൈത്തിൽ വെർച്വൽ റൂം സംവിധാനം

  • 13/01/2024


കുവൈത്ത് സിറ്റി: സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകൾ നേരിടാൻ വെർച്വൽ റൂം (അമാൻ) സജീവമാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെയും കുവൈത്ത് ബാങ്കിംഗ് അസോസിയേഷന്റെയും സഹകരണത്തോടെയാകും വെർച്വൽ റൂം പ്രവർത്തിക്കുക. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുകയും ചെയ്യും.

എല്ലാ പ്രാദേശിക ബാങ്കുകളുടെയും ധനകാര്യ വകുപ്പ് പുതിയ സംവിധാനവുമായി ഏകോപിപ്പിക്കും. റിപ്പോർട്ട് ലഭിച്ചാലുടൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും പണം നഷ്ടമായ അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്ത പണം സമയബന്ധിതമായി മരവിപ്പിക്കുകയും ചെയ്യും. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.

Related News