12 മുട്ട ഉൽപ്പാദന കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 13/01/2024


കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങൾക്ക് ആവശ്യത്തിന് ഉത്പന്നം നൽകുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ 12 മുട്ട ഉൽപ്പാദന കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. ഡിമാൻഡുമായി താരതമ്യപ്പെടുത്തുമ്പോൾ വിതരണത്തിന് വലിയ തോതിൽ ഇടിവുണ്ടായതിനാലാണ് ന‌ടപടി വന്നത്. സഹകരണ സംഘങ്ങൾക്ക് വേണ്ടത്ര മുട്ടകൾ വിൽക്കാൻ വിസമ്മതിക്കുകയും വിതരണം ചെയ്യാതിരിക്കുകയും ചെയ്‌ത കുറ്റത്തിന് കമ്പനികളെ പ്രോസിക്യൂഷന് റഫർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

സഹകരണ സംഘങ്ങൾ മന്ത്രാലയത്തിന് സമർപ്പിച്ച പരിശോധനാ റിപ്പോർട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ സൊസൈറ്റികൾ ഒഴികെയുള്ള സമാന്തര, സെൻട്രൽ മാർക്കറ്റുകളിൽ മുട്ട ലഭ്യമാണെങ്കിലും അളവിൽ കുറവുണ്ടെന്നും വിൽപനയ്ക്ക് ആവശ്യത്തിന് വിതരണം ചെയ്യുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. സൊസൈറ്റികളിൽ ഒരു പ്ലേറ്റ് മുട്ട വിൽക്കുന്നതിനുള്ള വില 1.21 ദിനാർ കവിയുന്നു. സമാന്തര വിപണികളിൽ അതിന്റെ വില 1.5 ദിനാറിൽ എത്തുന്നുണ്ടെന്നും വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Related News