വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കുവൈത്ത്

  • 13/01/2024



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം. മാർച്ച് 10നാണ് റമദാൻ മാസത്തിന് തുടക്കം കുറിക്കുന്നത്. രാജ്യത്തെ 1,868 മസ്ജിദുകളും 12 റമദാൻ കേന്ദ്രങ്ങളും ഒരുക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപന നടപടികൾ സ്വീകരിക്കാൻ എൻഡോവ്‌മെന്റ് മന്ത്രാലയം ആരംഭിച്ചു. ആഭ്യന്തര, അഫയേഴ്സ് മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് വിശ്വാസികൾക്ക് സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ഭിക്ഷാടകരെ തടയാനും സംഭാവന പിരിക്കുന്നത് നിയന്ത്രിക്കാനും വിശ്വാസികളുടെ വാഹനങ്ങൾ മോഷണത്തിൽ നിന്ന് സുരക്ഷിതമാക്കാനും സംവിധാനവും ഉണ്ടായരിക്കും. മസ്ജിദുകൾ സുരക്ഷിതമാക്കുന്നതിനും വിശുദ്ധ മാസത്തിൽ അവിടെ പ്രാർത്ഥിക്കുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി സമഗ്രമായ ഒരു പദ്ധതി സ്വീകരിക്കുന്നതിനായി ആഭ്യന്തര, എൻഡോവ്‌മെന്റ്, ആരോഗ്യ മന്ത്രാലയങ്ങളും മറ്റ് ബന്ധപ്പെട്ട കക്ഷികളും തമ്മിൽ ഉടൻ ഒരു യോഗം ചേരുമെന്നും വൃത്തങ്ങൾ അറിയിച്ചു.

Related News