യൂറോപ്യൻ രാജ്യത്ത് നിന്ന് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകർത്ത് കുവൈറ്റ് കസ്റ്റംസ്

  • 13/01/2024


കുവൈത്ത് സിറ്റി: വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകർത്ത് എയർ കാർഗോ കസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ. തപാൽ പാക്കേജ് വഴി യൂറോപ്യൻ രാജ്യത്തുനിന്ന് വരുന്ന ഒരു ഉപകരണത്തിന്റെ അകത്താണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. കിഴക്കൻ ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്ന് മുമ്പ് വന്നിരുന്ന മയക്കുമരുന്ന് കടത്തിന്റെ റൂട്ട് നിലവിൽ മാറിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. 

ഇപ്പോൾ വിമാനമാർഗമാണ് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമങ്ങൾ നടക്കുന്നത്. ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് വരുന്ന ഒരു ഇലക്ട്രിക്കൽ ഉപകരണം അടങ്ങിയ ഷിപ്പിംഗ് കണ്ടപ്പോൾ എയർ കാർഗോ ഡിപ്പാർട്ട്‌മെന്റ് ഉദ്യോ​ഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ഭാരത്തിലുള്ള വ്യത്യാസം ആണ് അധികൃതർ ശ്രദ്ധിച്ചത്. ദിവസങ്ങൾക്ക് മുമ്പ് വന്ന ഷിപ്പ്മെന്റ് സ്വീകരിക്കാനും ആരും എത്തിയിരുന്നില്ല. തുടർന്ന് ന‌ടത്തിയ പരിശോധനയിൽ 229 ഗ്രാം രാസവസ്തുക്കൾ അടങ്ങിയ പൊതി കണ്ടെടുക്കുകയായിരുന്നു.

Related News