ജലീബ് ശുവൈഖിൽ 9 ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി

  • 13/01/2024

 

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിം​ഗ് നിരക്ക് സംബന്ധിച്ച തീരുമാനം നടപ്പാക്കിയതിന് പിന്നാലെ കർശന പരിശോധനകളുമായി അധികൃതർ. തീരുമാനം നിലവിൽ വന്ന് മൂന്നാം ദിനം  24 ഓഫീസുകളുടെ പ്രവർത്തനങ്ങളാണ് സസ്പെൻഡ് ചെയ്തത്. ആഭ്യന്തര, വാണിജ്യ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും അടങ്ങുന്ന സംയുക്ത കമ്മിറ്റി നടത്തിയ പരിശോധനകളിലാണ് നിയമംലംഘനങ്ങൾ കണ്ടെത്തിയത്. ഫീസ് ശേഖരണത്തിന് കെ-നെറ്റ് സംവിധാനങ്ങൾ തന്നെ ഉപയോ​ഗിക്കണമെന്ന് കമ്മിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.

ഫർവാനിയ, ജലീബ് അൽ ഷുവൈക്ക് മേഖലകളിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പരിശോധനാ പര്യടനത്തിനിടെ 15 നിയമലംഘനങ്ങൾ (കരാർ ലംഘിച്ചത്) രേഖപ്പെടുത്തുകയും ഒമ്പത് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തു. നിയമങ്ങളും  മന്ത്രിതല തീരുമാനങ്ങളും സർക്കുലറുകളും പാലിക്കാൻ ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ഉടമകൾക്ക് സമിതി കർശന നിർദ്ദേശങ്ങൾ നൽകി. അതേസമയം,  റിക്രൂട്ടിം​ഗ് നിരക്ക് സംബന്ധിച്ച തീരുമാനം വന്നതിന് ശേഷം ആകെ 78 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Related News