ജഹ്‌റയിൽ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രവാസിക്കായി അന്വേഷണം

  • 13/01/2024

 

കുവൈത്ത് സിറ്റി: ജഹ്‌റയിൽ ഏഴ് ഐഫോൺ 13 പ്രോ മാക്‌സ് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ പ്രവാസിക്കായി അന്വേഷണം.  ജഹ്‌റയിലെ ഒരു സമുച്ചയത്തിൽ മൊബൈൽ ഫോൺ വിൽക്കുന്ന ഒരു കമ്പനിയുടെ ഡയറക്ടർ ആണ് പരാതിക്കാരൻ.  2,000  കുവൈത്തി ദിനാർ മൂല്യമുള്ള ഫോണുകളാണ് പ്രവാസി ജീവനക്കാരൻ മോഷ്ടിച്ചത്. കമ്പനി അധികൃതർ പ്രതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്യുകയായിരുന്നു. ജീവനക്കാരൻ ഫോണുകൾ മോഷ്ടിച്ചതിന്റെ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

Related News