മുബാറക്കിയയിലെ നാല് കടകൾ അടപ്പിച്ച് ഫയർഫോഴ്സ്

  • 13/01/2024


കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിലെ നിരവധി കടകളിലും ജനപ്രിയ മാർക്കറ്റുകളിലും പരിശോധന ക്യാമ്പയിനുമായി ജനറൽ ഫയർ ഫോഴ്‌സ്. പ്രിവൻഷൻ സെക്‌ടറിന്റെ വൈസ് പ്രസിഡന്റ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ നാല് കടകൾ അപ്പിച്ചു. മറ്റ് ഏഴ് കടകൾക്ക് മുന്നറിയിപ്പ് നൽകി. ഈ സ്ഥാപനങ്ങൾ സുരക്ഷാ, അഗ്നി പ്രതിരോധ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചത്. കൂടാതെ, സാധുവായ പബ്ലിക് ഫയർഫോഴ്‌സ് ലൈസൻസ് ഇല്ലാതെയാണ് ഇവ പ്രവർത്തിത്തിരുന്നത്. ഇത് സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് കർശന നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

Related News