മയക്കുമരുന്ന് വിൽപ്പന; കുവൈത്തിൽ വിവിധ രാജ്യക്കാരായ 23 പേർ അറസ്റ്റിൽ

  • 13/01/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വയ്ക്കൽ, ദുരുപയോഗം, കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 23 പേർ അറസ്റ്റിൽ. 17 കേസുകളിൽ വിവിധ രാജ്യക്കാരായ 23 പേരെയാണ് ഡ്രഗ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡിന്റെ ഫീൽഡ് മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. ഷാബു, ഹാഷിഷ്, മരിജുവാന, കൊക്കെയ്ൻ തുടങ്ങിയവയായി 19.5 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർത്ഥങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. വിവിധ സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ 5,200 ഗുളികകൾ, ലൈസൻസില്ലാത്ത തോക്കുകളും വെടിക്കോപ്പുകൾ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

Related News