കുവൈറ്റ് ജലശേഖരം റെക്കോർഡുകൾ ഭേദിച്ചതായി കണക്കുകൾ; റിപ്പോർട്ട്

  • 14/01/2024

 


കുവൈത്ത് സിറ്റി: രാജ്യത്തെ ജലശേഖരം സമീപകാലത്ത് സംഭരിച്ച മൊത്തം ജലത്തിന്റെ അളവിന്റെ അടിസ്ഥാനത്തിൽ റെക്കോർഡുകൾ ഭേദിച്ചതായി കണക്കുകൾ. നിലവിൽ രാജ്യത്തെ ജലശേഖരം 4,186 മില്യൺ ഇംപീരിയർ ​ഗാലണിലെത്തി. ഈ ആഴ്‌ചയുടെ തുടക്കത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 11 മില്യൺ ​ഗാലണിന്റെ വർധനയാണ് വന്നിട്ടുള്ളത്. ജലശേഖരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾ കുവൈത്ത് ആവിൽ്കരിച്ചിട്ടുണ്ട്. 

ജനവാസ മേഖലയുടെ വർധനയ്ക്ക് അനുസൃതമായി ജലസംഭരണശേഷി കൂട്ടുന്നത് ലക്ഷ്യമിട്ടാണ് കുവൈത്ത് മുന്നോട്ട് പോകുന്നത്. അൽ-മുത്‌ല റിസർവോയർ പദ്ധതികളും വഫ്ര, നയേം പ്രദേശങ്ങളിലെ റിസർവോയറുകളും ഉൾപ്പെടെയുള്ള പദ്ധതികളാണ് ഉള്ളതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ബന്ധപ്പെട്ട മേഖലകൾ തമ്മിലുള്ള ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളും അതുപോലെ സമീപകാലത്ത് ജല ശൃംഖലയുടെ മികച്ച മാനേജ്മെന്റുമാണ് ജലശേഖരത്തിന്റെ വർധനയ്ക്ക് കാരണമായതെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News