കുവൈത്തിൽ ഒരാഴ്ച നീണ്ട കർശന പരിശോധന ക്യാമ്പയിൻ; 21,471 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തി

  • 14/01/2024



കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി കർശന സുരക്ഷാ പരിശോധനകൾ നടത്തി അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ കാര്യ, ട്രാഫിക് അഫയേഴ്‌സ്, ഓപ്പറേഷൻസ് ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ റുജൈബിന്റെ നിർദ്ദേശപ്രകാരം ട്രാഫിക് വിഭാഗം കഴിഞ്ഞയാഴ്ചയിലുടനീളം ട്രാഫിക് ക്യാമ്പയിനുകൾ നടത്തി. ആകെ 21,471 നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 305 വാഹനങ്ങളും 57 മോട്ടോർ സൈക്കിളഉകളും പിടിച്ചെടുക്കുകയും ​ഗ്യാരേജിലേക്ക് മാറ്റുകയും ചെയ്തു.

അശ്രദ്ധയോടെ വാഹനമോടിക്കുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്ത 49 പേർ അറസ്റ്റിലായിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച ഏഴ് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. സുരക്ഷാ, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 27 പേരെ പിടികൂടാനായി. വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന 76 വാഹനങ്ങളും പിടിച്ചെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും ഒരാളെയും തോക്ക് കൈവശം വച്ചതിന് മറ്റൊരാളെയും അറസ്റ്റ് ചെയ്തവെന്നും അധികൃതർ അറിയിച്ചു.

Related News