ശ്മശാനങ്ങളിൽ വളരുന്ന കായ്കനികൾ ശേഖരിക്കുന്നതും ഭക്ഷിക്കുന്നതും അനുവദനീയമല്ല; എൻഡോവ്മെന്റ് മന്ത്രാലയം

  • 14/01/2024

 


കുവൈത്ത് സിറ്റി: സീസണൽ ചെടികൾ പറിച്ചെടുക്കുന്നതിനും ഭക്ഷിക്കുന്നതിനുമുള്ള നിയമപരമായ ഫത്‌വ പുറപ്പെടുവിക്കണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറൽ അഫയേഴ്സ് വകുപ്പ്, എൻഡോവ്‌മെന്റ് മന്ത്രാലയത്തിലെ ഫത്‌വ വകുപ്പിനോട് ആവശ്യപ്പെട്ടു. ഖബറിടങ്ങൾക്ക് സമീപമോ അവയുടെ മുകളിലോ അല്ലെങ്കിൽ ഒഴിഞ്ഞ സ്ഥലങ്ങളിലോ ഉണ്ടായിട്ടുള്ള ബ്രെഡ്‌ഫ്രൂട്ട്, ബീൻസ്, ട്രഫിൾസ് സോറൽ അടക്കം ശേഖരിക്കുന്നതിനെക്കുറിച്ചാണ് ചോദ്യം ഉന്നയിച്ചത്.

ശ്മശാനങ്ങൾ സന്ദർശിക്കുന്നതിലെ അടിസ്ഥാന കാരണങ്ങൾ മരണാനന്തര ജീവിതത്തെക്കുറിച്ച് പഠിക്കുന്നതിനും ഓർമ്മിക്കുന്നതിനും വേണ്ടിയാണ്. അതേസമയം സെമിത്തേരിക്ക് സമീപമോ മുകളിലോ വളരുന്ന സീസണൽ സസ്യങ്ങളെ ശേഖരിക്കുന്നതിൽ താത്പര്യമില്ലെന്നും നിഷിദ്ധമെന്നും ഫത്വ അതോറിറ്റിയുടെ പബ്ലിക് അഫയേഴ്സ് കമ്മിറ്റി വ്യക്തമാക്കി. അത് ശ്മശാനങ്ങളുടെ കയ്യേറ്റത്തിന് കാരണമാകുമെന്നും അതോറിറ്റി വിശദീകരിച്ചു.

Related News