ഇന്ന് വൈകുന്നേരം മുതൽ കുവൈത്തിലെ ചിലപ്രദേശങ്ങളിൽ കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പ്

  • 14/01/2024

 

കുവൈറ്റ് സിറ്റി : ഇന്ന്  ഞായറാഴ്ച വൈകുന്നേരം മുതൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരതയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. മിതമായ തെക്കുകിഴക്കൻ കാറ്റിന്റെയും ഒറ്റപ്പെട്ട മഴയുടെയും ഫലമായി മൂടൽമഞ്ഞ് കാരണം ചില പ്രദേശങ്ങളിൽ ദൃശ്യപരതയിൽ ഗണ്യമായ കുറവുണ്ടായതായി അൽ-ഖരാവി പത്രക്കുറിപ്പിൽ പറഞ്ഞു. ഇന്ന് വൈകുന്നേരം മുതൽ നാളെ, തിങ്കളാഴ്ച രാവിലെ വരെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ്  പ്രതീക്ഷിക്കുന്നു.

Related News