കുവൈത്തിൽ വൈദ്യുതി ക്ഷാമം തുടരുമെന്ന് മുന്നറിയിപ്പ്; അസാധാരണ തീരുമാനങ്ങൾ വേണമെന്ന് ആവശ്യം ഉയരുന്നു

  • 15/01/2024



കുവൈത്ത് സിറ്റി: വരും വർഷങ്ങളിൽ ഊർജക്ഷാമം ഒഴിവാക്കാൻ അസാധാരണവും വേഗത്തിലുള്ളതുമായ തീരുമാനങ്ങളും നടപടികളും ആവശ്യമാണെന്ന് വിലയിരുത്തൽ. വരും വർഷങ്ങളിൽ വേനൽക്കാലത്ത് രാജ്യത്ത് വൈദ്യുതി ക്ഷാമം തുടരുമെന്ന് മുന്നറിയിപ്പാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പഠനങ്ങൾ അനുസരിച്ച്, വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്റ്റേഷനുകളുടെ നിലവിലെ ശേഷി പരമാവധി 18,500 മെഗാവാട്ടിൽ എത്തുന്നുണ്ട്. 2023 വേനൽക്കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഉപഭോഗം ഏകദേശം 16,900 മെഗാവാട്ട് ആയിരുന്നു.

എന്നാൽ, ലഭ്യമായ ഊർജം ഏകദേശം 17,250 മെഗാവാട്ട് മാത്രമായിരുന്നു. മിക്ക ജനറേഷൻ സ്റ്റേഷനുകളും പഴയതാണ്. അവയിൽ ചിലത് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിട്ടുമുണ്ട്. അവ മാറ്റിസ്ഥാപിക്കാൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. 2024ൽ വേനൽക്കാലത്ത് പ്രതീക്ഷിക്കുന്ന ക്ഷാമം ഏകദേശം 1,000 മെഗാബൈറ്റിലെത്തും. 2025ൽ 2,000 മെഗാബൈറ്റിലേക്കും 2026-ൽ 2,500 മെഗാബൈറ്റിലേക്കും ഇത് ഉയരും. പല കാരണങ്ങളാൽ ഗൾഫ് ഇന്റർകണക്ഷൻ കൊണ്ട് ഈ കുറവ് നികത്താൻ കഴിയില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News