റോബോട്ടിനെ ഉപയോ​ഗിച്ച് 130-ലധികം ശസ്ത്രക്രിയകൾ നടത്തി ജാബർ ആശുപത്രി

  • 15/01/2024


കുവൈത്ത് സിറ്റി: ജാബർ ഹോസ്പിറ്റലിലെ ഏറ്റവും പുതിയ വിഭാഗമായ ഡാവിഞ്ചി സി സർജിക്കൽ റോബോട്ട് ഉപകരണങ്ങൾ ഉപയോഗിച്ച് തുടങ്ങി. പുതിയ ആഗോള സംഭവവികാസങ്ങൾക്ക് അനുസൃതമായി അത്യാധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോ​ഗപ്പെടുത്തുന്നതിന്റെ ഭാ​ഗമാണ് ഇതെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. റോബോട്ടിക് സർജറി മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ഡാവിഞ്ചി ശസ്ത്രക്രിയാ സംവിധാനം ഉപയോഗിച്ച് 130-ലധികം ശസ്ത്രക്രിയകൾ നടത്തി.

വൻകുടൽ ശസ്ത്രക്രിയ മേഖലയിൽ 35 കേസുകളും അമിത വണ്ണ ശസ്ത്രക്രിയാ മേഖലയിൽ 65 കേസുകളും ഇതിൽ ഉൾപ്പെടുന്നുവെന്ന് ആശുപത്രിയിലെ സർജറി വിഭാഗം മേധാവി ഡോ. സുലൈമാൻ അൽ മസീദി പറഞ്ഞു. ചെവി, മൂക്ക്, തൊണ്ട ശസ്ത്രക്രിയകൾ കൂടാതെ ഗൈനക്കോളജിക്കൽ, യൂറോളജിക്കൽ സർജറികളിലെ വിവിധ ശസ്ത്രക്രിയകളിലും പുതിയ സംവിധാനം ഉപയോ​ഗിച്ചു. ഡാവിഞ്ചി സി ഉപകരണം ലോകത്തിലെ ഏറ്റവും നൂതന റോബോട്ടിക് ഉപകരണമായാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News