പഴകിയ മാംസവില്പന; കുവൈത്തിലെ മീറ്റ് ഫാക്ടറി അടച്ചുപൂട്ടി

  • 15/01/2024

  


കുവൈത്ത് സിറ്റി: നിയമങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിച്ച മീറ്റ് ഫാക്ടറി അടച്ചുപൂട്ടി വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വകുപ്പ്. ശീതീകരിച്ച മാംസം വ്യാജ എക്സ്പയറി തീയതിയിലേക്ക് മാറ്റി വിൽപ്പന നടത്തിയതാണ് പിടിക്കപ്പെട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റെസ്റ്റോറന്റുകളിലേക്കും വ്യക്തിഗത ഉപഭോക്താക്കളിലേക്കുമാണ് കമ്പനി ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്. കമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഇൻസ്‌പെക്‌ടർമാർ കസ്റ്റമേഴ്‌സ് ചമഞ്ഞ് എത്തിയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. മുറിച്ചതും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിച്ചതും ഫ്രിഡ്ജിൽ അടുക്കി വെച്ചതുമായ മാംസം ഇൻസ്പെക്ടർമാർ കണ്ടെത്തി.

Related News