പൊതുമരാത്ത് മേഖലയിൽ കുവൈത്തിവത്കരണ നയം കർശനമാക്കുന്നു; പ്രവാസികളെ പിരിച്ച് വിടും

  • 15/01/2024


കുവൈത്ത് സിറ്റി: പൊതുമരാത്ത് മേഖലയിൽ കുവൈത്തിവത്കരണ നയം കർശനമാക്കാൻ നടപടി. പൗരന്മാരുടെ തൊഴിൽ സാധ്യതകൾ കൂട്ടുക എന്ന് ലക്ഷ്യം കൂടി വച്ചുള്ള നീക്കത്തിൽ പരിശോധന, ഗുണനിലവാര നിയന്ത്രണം, ഗവേഷണം എന്നിവയ്‌ക്കായുള്ള ഗവൺമെന്റ് സെന്റർ സെക്ടർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ഇമാൻ അൽ ഒമർ ഈ മേഖലയിലെ പ്രവാസി ജീവനക്കാരുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ ഔദ്യോഗികമായി അഭ്യർത്ഥിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ്, ഫിനാൻഷ്യൽ, ലീഗൽ അഫയേഴ്‌സ് സെക്‌ടറിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി കിഫായത്ത് അൽ നജ്ദിക്ക് അൽ ഒമർ ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. 

പിരിച്ച് വിടാൻ ഉദ്ദേശിക്കുന്ന പ്രവാസി ജീവനക്കാരുടെ പട്ടിക കൂടെ അൽ ഒമർ അയച്ചിട്ടുണ്ട്. വർക്ക് ഫോഴ്സിൽ കുവൈത്തി പൗരന്മാർക്ക് മുൻഗണന നൽകുന്നതിനും സ്വയം പര്യാപ്തവും നൈപുണ്യമുള്ളതുമായ ഒരു ദേശീയ തൊഴിൽ സേനയെ പരിപോഷിപ്പിക്കുന്നതിനുമുള്ള വിപുലമായ പരിശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി.

Related News