പൗരന്മാർക്കും പ്രവാസികൾക്കുമായി കുവൈത്തിൽ 1,090 തൊഴിലവസരങ്ങൾ

  • 15/01/2024


കുവൈത്ത് സിറ്റി: പൗരന്മാർക്കും പ്രവാസികൾക്കും ലഭ്യമായ നിരവധി തൊഴിലവസരങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ട് കുവൈത്ത് മുനിസിപ്പാലിറ്റി. 2024 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന വാർഷിക ബജറ്റ് റിപ്പോർട്ട് പ്രകാരം ആകെ 1,090 തസ്തികകളാണ് ഒഴിവ് വരുന്നത്. പ്രവാസികൾക്കായി വ്യക്തമായി നിയുക്തമാക്കിയിട്ടുള്ള ഫ്യൂണറൽ വകുപ്പിലെ 36 തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മുനിസിപ്പാലിറ്റിക്കുള്ളിലെ വിവിധ വിഭാ​ഗങ്ങളിലായി 25 ഡ്രൈവർ തസ്തികകളുമുണ്ട്.

അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയർമാർ എന്നിവരുടെ ഒഴിവുകളും സമഗ്രമായ റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. ഈ തസ്തികകളിലേക്ക് വിദേശികൾക്ക് അപേക്ഷിക്കാൻ കഴിയുമോ എന്ന കാര്യം വ്യക്തമല്ല. അഡ്മിനിസ്ട്രേഷൻ റോളുകളാകട്ടെ, മുനിസിപ്പാലിറ്റിയുടെ വിവിധ ശാഖകളിലുടനീളം കുവൈത്തി പൗരന്മാർക്കായി മാറ്റിവെച്ചിട്ടുണ്ട്. വേതനത്തിനും നഷ്ടപരിഹാരത്തിനുമായി 190 മില്യൺ കുവൈത്തി ദിനാർ ആണ് പുതിയ ബജറ്റിൽ കണക്കാക്കുന്നത്.

Related News